ആലപ്പുഴ കായംകുളം ചേരാവള്ളി സ്വദേശി ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദമാം: ആലപ്പുഴ കായംകുളം ചേരാവള്ളി സ്വദേശി പയറ്റയില്‍  വീട്ടില്‍ ബിജുമോന്‍ ഡാനിയല്‍ (61) ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മുപ്പതു വര്‍ഷമായി ദമാമില്‍ പ്രവാസിയായിരുന്നു. സാമൂഹിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ്.

കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി മൂന്നാഴ്ച മുമ്പ് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരിക്കുകയുമായിരുന്നു.

ഭാര്യ ആനി ബിജു ഡാനിയല്‍, മക്കള്‍ ഡാനി എല്‍ദോ ഡാനിയല്‍, ഡോണി ഫിലിപ്പ് ഡാനിയല്‍, ഡിന്നി ആന്‍ ഡാനിയല്‍. ദമാം മെഡിക്കല്‍ കോംപ്‌ളക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ചെയ്തുവരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക