പാരാമിലിറ്ററി ഫോഴ്‌സില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ നിയമനം വേഗത്തില്‍ ആക്കണം: കെ.മുരളീധരന്‍ എം.പി

തലശ്ശേരി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി-ജിഡി-2018 പരീക്ഷ) നടത്തിയ എഴുത്തുപരീക്ഷയുടെ ശാരീരിക, മെഡിക്കല്‍ പരിശോധനകള്‍ക്ക് കേരളത്തില്‍ നിന്നും യോഗ്യത നേടിയ 1400 ഉദ്യോഗാര്‍ഥികളുടെ നിയമനം വേഗത്തില്‍ ആകണമെന്ന് കെ മുരളീധരന്‍ എം.പി.
1400 ഉദ്യോഗാര്‍ത്ഥികളാണ് നിലവില്‍ 2018 ലെ എഴുത്ത് പരീക്ഷയും 2019 ലെ ശാരീരിക പരിശോധനയും ഒടുവില്‍ 2020 ജനുവരിയില്‍ മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കി നിയമനം കാത്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസം ഷെഡ്യൂള്‍ ചെയ്യുകയും കോവിഡ് 19 കാരണത്താല്‍ റദ്ദാക്കുകയും ചെയ്ത റീമെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കാനായി 1200 ഓളം ഉദ്യോഗാര്‍ത്ഥികളാണ് അഡ്മിറ്റ് കാര്‍ഡിനായി കാത്തിരിക്കുന്നത്.
2011 -2013 വര്‍ഷങ്ങളില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയവരുടെ ലിസ്റ്റ് ആദ്യം പ്രസിദ്ധീകരിക്കുകയും റീമെഡിക്കല്‍ ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കുമാണ് ഉണ്ടായിട്ടുള്ളത്. എസ്എസ്‌സി നടത്തിയ മെഡിക്കല്‍ പരിശോധന ഒരു വര്‍ഷത്തേക്ക് സാധുതയുള്ളതാണെങ്കിലും നിലവില്‍ 6 മാസം പിന്നിട്ടിരിക്കുകയാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
പാരാമിലിറ്ററി ഫോഴ്‌സുകളിലേക്ക് പ്രസ്തുത പോസ്റ്റുകളിലായി ഒരുലക്ഷത്തില്‍ അധികം ഒഴിവുകള്‍ ഉണ്ട്. ആര്‍മി, ആര്‍പിഎഫ് പോലുള്ള മറ്റെല്ലാ ഫോഴ്‌സുകളില്‍ ജൂലായ് 15 മുതല്‍ ആരംഭിക്കുന്ന പരിശീലനത്തിനായി ചേരുന്നതിനെ കുറിച്ച് അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ആയതിനാല്‍ കേരളത്തില്‍ നിന്നും നിയമനം കാത്തിരിക്കുന്ന മൂവായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാനും നിലവിലെ സാഹചര്യം പരിഗണിച്ച് എസ്എസ്‌സി ജിഡി 2018 ബാച്ചിനും 2011, 2013 വര്‍ഷങ്ങളില്‍ എടുത്ത നടപടിക്രമം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരന്‍ എംപി അമിത്ഷാക്ക് കത്തയച്ചു.






