പാലത്തായി പീഡനക്കേസ് നീതി ലഭ്യമാകുക: ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍(ഐവ)

ജിദ്ദ: പാലത്തായി നീതി നിഷേധത്തിനെതിരെ ജിദ്ദ ആസ്ഥാനമായുള്ള ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐവ) ഓണ്‍ലൈന്‍ പ്രധിഷേധ സംഗമം സംഘടിപ്പിച്ചു. പാലത്തായി പീഡന കേസില്‍ ഇരയ്ക്ക് നീതി ലഭ്യമാവേണ്ടതുണ്ട് എന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരവും, അപകടകരമായ സര്‍ക്കാര്‍ വീഴ്ചയുമാണെന്നും ഇതു പ്രധിഷേധാര്‍ഹമാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഐവ ജിദ്ദ പ്രസിഡന്റ് സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ വിവിധ സംഘടന പ്രതിനിധികള്‍ പ്രസംഗിച്ചു.
മുതിര്‍ന്ന നേതാക്കളുടെയും മന്ത്രിമാരുടെയും തൊട്ടടുത്ത പ്രവര്‍ത്തന മണ്ഡലത്തില്‍ നടന്ന ഈ പീഡനത്തില്‍ നേതാക്കള്‍ തുടരുന്ന മൗനം അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടാണ് സൂചിപ്പിക്കുന്നത് എന്നും ഇത് കേരള ജനതയെ ഞെട്ടിച്ചുകളഞ്ഞെന്നും അബ്ദുല്‍ മജീദ്‌നഹ(ഒഐസിസി) അഭിപ്രായപ്പെട്ടു. കുറ്റം ചെയ്യുന്നത് മതത്തിന്റെ ലേബലില്‍ കൂട്ടി ചേര്‍ക്കേണ്ടതില്ല, കുറ്റം ചെയ്ത വ്യക്തിക്കെതിരെ എടുക്കേണ്ട നിയമ നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമെന്നു ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നുവെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ സേതുമാധവന്‍ മൂത്തേടം പറഞ്ഞു.
അബ്ദുള്ളകുട്ടി (ഐ.എം.സി.സി), ഹനീഫ കൊടുങ്ങല്ലൂര്‍(ഐ.സി.എഫ്), റാഫി ഭീമാപള്ളി(ജിദ്ദ പൗരാവലി), അബ്ദുല്‍ ലത്തീഫ് മമ്പുറം (ഐ.സി.എഫ്), ഇസ്മായില്‍ കല്ലായി (പ്രവാസി സാംസ്‌കാരിക വേദി), റോയി മാത്യൂ(വേള്‍ഡ് മലയാളി ഫെഡറേഷന്‍), മാധ്യമ പ്രവര്‍ത്തകരായ സാദിഖ് തുവ്വൂര്‍, കബിര്‍ കൊണ്ടോട്ടി, കുഞ്ഞുമുഹമ്മദ് കൊടശേരി (ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി ഹെല്‍പ് ഡെസ്‌ക്) തുടങ്ങിയവരും സംസാരിച്ചു.
ഇനിയും നീതി ലഭ്യമാകാത്ത പാലത്തായി പീഡനകേസിലെ കൊച്ചു സഹോദരിക്ക് ഐവ ജിദ്ദ കമ്മിറ്റി ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിപിച്ചു
ഷൗക്കത്തലി കോട്ട ഖിറാഅത്ത് നിര്‍വ്വഹിച്ചു. ഐവ ജനറല്‍ സെക്രട്ടറി നാസര്‍ ചാവക്കാട് സ്വാഗതവും ജനറല്‍ കന്‍വീനര്‍ ദിലീപ് താമരക്കുളം ആമുഖ പ്രഭാഷണവും നടത്തി. ഗഫൂര്‍ തേഞ്ഞിപാലം, അബ്ദുല്‍ കരീം, ജരീര്‍ വേങ്ങര, അബ്ദുല്‍ റസാഖ് മാസ്റ്റര്‍ മമ്പുറം, ലിയാഖത് കോട്ട, എംഎആര്‍ നെല്ലിക്കാപ്പറമ്പ് തുടങ്ങയവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ അബ്ബാസ് ചെങ്ങാനി നന്ദി പറഞ്ഞു.






