ഹജജ് നിയമലംഘനങ്ങള്‍ക്കെതിരെ ഹിന്ദിയിലും ബോധവത്കരണം

റിയാദ്: നിയമവിരുദ്ധമായി ഹജജ് കര്‍മ്മത്തിനെത്തുന്നവരെ ബോധവത്കരിക്കാന്‍ സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി തയ്യാറാക്കിയ സന്ദേശങ്ങള്‍ ഇന്ത്യന്‍ ഭാഷയിലും. നിയമവിരുദ്ധമായി ഹജജിനെത്തിയാലുള്ള ശിക്ഷകളെകുറിച്ചുള്ള വിവരം ഇന്ത്യന്‍ പ്രവാസികളില്‍കൂടി എത്തിക്കുവാനാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയിലും സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി സന്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

അനുമതിരേഖയില്ലാത്തവര്‍ ഹജജ് കര്‍മ്മത്തിനെത്തിയാലും അത്തരക്കാരെ മക്കയിലെത്താന്‍ സഹായിച്ചാലും കടുത്ത ശിക്ഷ ലഭിക്കുമെന്ന് സന്ദേശത്തില്‍ പറയുന്നു. ഇത്‌സംബന്ധമായ സന്ദേശങ്ങള്‍ സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി മൊബൈര്‍, സോഷ്യല്‍ മീഡിയ തുടങ്ങി വിവിധ മാര്‍ഗങ്ങളിലുടെ അയച്ചുതുടങ്ങി.

അനുമതിയില്ലാതെ ഹജജിനെത്തിയാലും അതിനായി ഗതാഗത സൗകര്യം ചെയ്തുകൊടുത്താലും വിദേശിയെ നാടുകടത്തുമെന്നും നിശ്ചിത കാലം സൗദിയിലേക്ക് തിരികെവരാന്‍ അനുവദിക്കില്ലെന്നും സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.