രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധ അമ്പതിനായിരത്തിന് അരികെ; ഇതുവരെ 32,063 കൊവിഡ് മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗം വര്‍ദ്ദിച്ചുകൊണ്ടോയിരിക്കുന്നു. രാജ്യത്ത് ബാധിതരുടെ എണ്ണം 13,85,522ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതായും 705 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മൊത്തം മരിച്ചവരുടെ എണ്ണം 32,063 ആയി.

മുംബൈയില്‍ ഇതുവരെ 1,07,981 രോഗബാധിതരാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 3,66,368 പേര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ് കേസില്‍ ഏറ്റവുമധികം ആശങ്ക ഉയര്‍ന്ന സംസ്ഥാനമാണ് കേരളം. ഇന്നലെ മാത്രം സംസ്ഥാനത്ത് 1,103 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംമ്പര്‍ക്കത്തിലൂടെ 838 പേര്‍ക്കാണ് രോഗം പകര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,420 ആയി. ഇതുവരെ രോഗമുക്തിനേടിയത് 8,613 പേരാണ്.