ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍ രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശിക്ക് തുണയായി

ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍ രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശിക്ക് തുടര്‍ചികിത്‌സക്കായി നാടണയാനായി.

കഴിഞ്ഞ മൂന്നു വര്‍ഷമായി യാമ്പുവില്‍ സെപ്‌കോ കമ്പനി കോണ്‍ട്രാക്ടില്‍ ട്രൈലര്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അന്‍വര്‍ഷാ. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വയറിനു അസുഖം തോന്നിയതിനാല്‍ യാമ്പുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ്-19 മൂലമുണ്ടായ കര്‍ഫ്യു കാരണം പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിഞ്ഞില്ല. ജോലിയും നഷ്ടമായി. ഇഖാമ കാലാവധി കഴിഞ്ഞു.

ചികിത്‌സക്ക് ഭീമമായ തുക വരുമെന്നറിഞ്ഞതിനാല്‍ അന്‍വര്‍ ഷായുടെ അസുഖ വിവരമറിഞ്ഞ യാമ്പുവിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ അന്‍വര്‍ ഷായെ ജിദ്ദയിലെത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമാണെന്നുള്ള ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നാട്ടിലെത്തിച്ചു ചികിത്സ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ശാരീരിക അവശത നേരിട്ടിരുന്ന അന്‍വര്‍ഷാക്ക് ജിദ്ദയില്‍ സോഷ്യല്‍ ഫോറം വളണ്ടിയര്‍മാരായിരുന്നു താമസ സൗകര്യമൊരുക്കി പരിചരിച്ചിരുന്നത്. പാസ്‌പോര്‍ട്ടും ഇഖാമയും തുക്കിക്കിട്ടുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

“ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍” വാട്‌സപ് ഗ്രൂപില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്ത് ചെയ്യുക:

കഴിഞ്ഞ ദിവസം ജിദ്ദയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ എയര്‍ഇന്ത്യ വിമാനത്തില്‍ അന്‍വര്‍ഷാ യാത്രയാവുകയായിരുന്നു. തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ അന്‍വര്‍ഷാ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയയില്‍ വിദഗ്ധ കിത്സക്കായുള്ള സംവിധാനങ്ങള്‍ തേടുകയും ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടികള്‍ക്ക് ശേഷം ചികിത്സ ആരംഭിക്കും.