പാലക്കാട് പുതുനഗരം സ്വദേശി റിയാദില്‍ ആത്മഹത്യ ചെയ്തു

റിയാദ്: പാലക്കാട് ജില്ലയിലെ പുതുനഗരം കാട്ടുതെരുവ് സ്വദേശി മണിയന്‍ – കല്യാണി ദമ്പതികളുടെ മകന്‍ വിനുകുമാര്‍(32) സൗദിയിലെ റിയാദില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

എക്‌സിറ്റ് എട്ടിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് മരിച്ചതെന്ന് കരുതുന്നു. അവിവാഹിതനാണ്.

മൃതദേഹവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് രംഗത്തുണ്ട്.