കൊടുവള്ളി മണക്ക ദ്വീപില്‍ കടലാക്രമണം

തലശ്ശേരി: കൊടുവള്ളി മണക്ക ദ്വീപില്‍ കടല്‍ക്ഷോഭം. ചാത്തോത്ത് പുതിയ പുരയില്‍ സിപി ഖാലിദ്, ഷാമിന്‍ വീട്ടില്‍ സുമിയത്ത് എന്നിവരുടെ വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.

ഇന്നലെ കാലത്ത് മുതലാണ് കടല്‍ ക്ഷോഭം ഇവിടങ്ങളില്‍ രൂക്ഷമായത്. അര്‍ത്തലച്ചു വരുന്ന തിരമാലകള്‍ കടല്‍ ഭിത്തികള്‍ ശക്തമായി ഇടിച്ച് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വാര്‍ഡ് കൗണ്‍സിലര്‍ പത്മജ സ്ഥലം സന്ദര്‍ശിച്ച് തലശ്ശേരി ഫിഷറീസ് ഓഫീസില്‍ വിവരമറിയിച്ചു. കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇറിഗേഷന്‍ എഞ്ചിനിയര്‍ അറിയിച്ചു.