സൗദിയില്‍ ഇന്ന് കോവിഡ് രോഗമുക്തി നേടിയവര്‍ 2051, ജിദ്ദയില്‍ റിപ്പോര്‍ട്ട് ചെയ്തത് 56 രോഗികള്‍ മാത്രം

റിയാദ്: ജിദ്ദയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ രോഗികളുടെ എണ്ണം ഇന്ന് കുറഞ്ഞു. 56 പേര്‍ക്കുമാത്രമാണ് ഇന്ന് ജിദ്ദയില്‍ കൊറോണ രോഗം കണ്ടെത്തിയത്. സൗദിയില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്ത് ഇന്ന് 2201 രോഗികളാണ്. രോഗം ഭേതമായവര്‍: 2051. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,64,973 ആയി.

31 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 2703 ആയി. 2051 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 2,17,782 ആണ്.

റിയാദ്: 118, അല്‍ ഹുഫൂഫ്: 115, അല്‍മൊബാരിസ്: 107, ദമ്മാം: 106, ഖമീസ് മുഷൈത്ത്: 104, മക്ക: 103 എന്നിങ്ങനെയാണ് 100 ന് മുകളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.

കൊറോണ ബാധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ കേന്ദ്രങ്ങളില്‍ ചികിത്‌സയില്‍ കഴിയുന്നത് 44,488 പേരാണ്. ഇവരില്‍ അത്യാസന്നനിലയില്‍ കഴിയുന്നവരാകട്ടെ 2120 പേരുമാണ്. സൗദി ആരോഗ്യ മന്ത്രാലയം പ്രതിദിന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.