ഇത്തവണ ഹാജിമാരെ തെരഞ്ഞെടുത്തത് സുതാര്യമായി: സൗദി ഹജജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബെന്‍തിന്‍

മക്ക: കൃത്രിമമേതുമില്ലാതെ തികച്ചും സുതാര്യമായാണ് ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മം ചെയ്യുവാനുള്ളവരെ തെരഞ്ഞെടുത്തതെന്ന് സൗദി ഹജജ് ഉംറ വിഭാഗം മന്ത്രി ഡോക്ടര്‍ മുഹമ്മദ് സ്വാലിഹ് ബെന്‍തിന്‍.
സുതാര്യമായാണ് തെരഞ്ഞെടുത്തത്. തീര്‍ത്ഥാടകാരില്‍ 70 ശതമാനം സൗദിയില്‍ താമസിക്കുന്ന വിദേശികളാണ്. 30 ശതമാനം മാത്രമാണ് സ്വദേശികള്‍. റോയല്‍ കോര്‍ട്ട്, സര്‍ക്കാര്‍ വിഭാഗം എന്നിവിടങ്ങളില്‍നിന്ന് ഒരു ഉദ്യോഗസ്ഥനും ഹജജ് കര്‍മ്മം ചെയ്യില്ല. സാധാരണ ഹജജില്‍ നിന്നും ഈ വര്‍ഷം യാതൊരു ഇളവുകളുമില്ലെന്നാണ് ഹജജുമായി ബന്ധപ്പെട്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആദ്യ പ്രതികരണമെന്നും മന്ത്രി വ്യക്തമാക്കി.
“ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍” വാട്‌സപ് ഗ്രൂപില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്ത് ചെയ്യുക:
കൊറോണ പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഹജജ് കര്‍മ്മം നടക്കുക. ഓരോ വര്‍ഷവും ശരാശരി 30 ലക്ഷം തീര്‍ത്ഥാടകര്‍ ഹജജ് കര്‍മ്മം പൂര്‍ത്തിയാക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം കേവലം പതിനായിരം തീര്‍ത്ഥാടകര്‍ മാത്രമാണ് ഹജജിനെത്തുക.
ഹജജ് കര്‍മ്മം നടക്കുന്ന അറഫ, മിന, മുസ്ദലിഫ, മസ്ജിദുല്‍ ഹറാം, കല്ലേറ് കര്‍മ്മം നടത്തപ്പെടുന്ന ജമറാത്ത്, ഹാജിമാരുടെ ടെന്റുകള്‍ എന്നിവ പൂര്‍ണ്ണമായും അണുമുക്തമാക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഈ വര്‍ഷത്തെ ഹജജിന് ഗ്രൂപ്പുകള്‍ ഉണ്ടാവില്ല. ഓരോ ഹാജിമാരും സുരക്ഷാ വിഭാഗത്തിന്റെ സുരക്ഷാ വലയിത്തിലായിരിക്കും.






