മലപ്പുറം ജില്ലയിലെ തൂത സ്വദേശി ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ: മലപ്പുറം ജില്ലയിലെ  പെരിന്തല്‍മണ്ണ ആറമങ്ങാട് തൂത കളത്തിക്കുണ്ട് സ്വദേശി മുഹമ്മദലി പിലാക്കല്‍(54) കോവിഡ് ബാധിച്ച് ജിദ്ദയില്‍ മരിച്ചു. ജിദ്ദയില്‍ ലിമോസിന്‍ ടാക്‌സിയിലായിരുന്നു ജോലി.

കോവിഡ് ബാധിച്ച് ഐസിയുവിലായിരുന്ന ഇദ്ദേഹത്തെ 15 ദിസമായി വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിതാവ്: അബൂബക്കര്‍. മാതാവ്: ഫാത്തിമ. ഭാര്യ: സറീന.