ഹജജ് കര്‍മ്മത്തിനുള്ള ആദ്യ ആഭ്യന്തര തീര്‍ഥാടക സംഘം അല്‍ ഖസീമില്‍നിന്നുമെത്തി

ജിദ്ദ: കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിബന്ധനളോടെ നടക്കുന്ന ഈവര്‍ഷത്തെ ഹജജ് കര്‍മ്മത്തില്‍ പങ്കെടുക്കുവാനുള്ള പ്രഥമ ആഭ്യന്തര ഹജജ് തീര്‍ത്ഥാടക സംഘം ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തി.

സൗദിയിലെ അല്‍ ഖസീമില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തെ ജിദ്ദ വിമാനത്താവളത്തില്‍ ഹജജ് ഉംറ മന്ത്രാല ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. പിന്നീട് ഹാജിമാര്‍ ബസ് വഴി മക്കയിലെ താമസ സ്ഥലത്തെത്തി. ഹാജിമാരെ സ്വികരിക്കാനും സേവിക്കാനുമായി ആംബുലെന്‍സ് അടക്കമുള്ള സന്നാഹങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.

കൊറോണ വ്യാപനം തടയുന്നതിനായി ഇത്തവണ സൗദിക്കകത്തുനിന്നുള്ള പതിനായിരം ആളുകള്‍ക്കു മാത്രമാണ് ഹജജ് കര്‍മ്മത്തിന് അനുമതി നല്‍കിയിട്ടുള്ളത്.