കേന്ദ്രത്തെ കൂടി കക്ഷി ചേര്‍ക്കണമെന്ന് സച്ചിന്‍ പൈലറ്റ്; അസാധാരണ നീക്കവുമായി രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പൂര്‍: രാജസ്ഥാനില്‍ അരങ്ങേറുന്നത് അതിനാടകീയ രംഗങ്ങള്‍. കേന്ദ്രത്തെ കൂടി കക്ഷി ചേര്‍ക്കണമെന്ന സച്ചിന്‍ പൈലറ്റിന്റെ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി അംഗീകരിച്ചു. അവസാന മണിക്കൂറില്‍ സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി അംഗീകരിച്ചത്.

താനുള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ രാജന്മാന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് സച്ചിന്‍ പൈലറ്റ് ഹര്‍ജി സമര്‍പ്പിച്ചത്.

രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ തല്‍ക്കാലം നടപടി പാടില്ലെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട് ഹൈക്കോടതി പറഞ്ഞു. കേസിന്റെ വാദം വിശദമായി കേള്‍ക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും കക്ഷി ചേര്‍ക്കണമെന്ന സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അവസാന നിമിഷം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതോടെ വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി വിധിപറയുന്നത് വൈകും.