സല്‍മാന്‍ രാജാവിന്റെ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ വിജയകരം

റിയാദ്: പിത്തസഞ്ചിയില്‍ പഴുപ്പ് കണ്ടതിനെ തുടര്‍ന്ന് റിയാദിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് പിത്തസഞ്ചി നീക്കം ചെയ്യുന്നതിനായി ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ നടത്തിയതായും ശസ്ത്രക്രിയ വിജയകരമായതായും സൗദി റോയല്‍ രാജകൊട്ടാരത്തില്‍നിന്നും അറിയിച്ചു.
ജൂലായ് 23 വ്യാഴാഴ്ചയായിരുന്നു രാജാവിനെ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. പിത്ത സഞ്ചി നീക്കി ചെയ്യുന്നതിന് നടത്തിയ സര്‍ജറി സമ്പൂര്‍ണ്ണ വിജയമായിരുന്നുവെന്നും മെഡിക്കല്‍ സംഘം നിര്‍ദ്ദേശിക്കുന്ന ഏതാനും ദിവസങ്ങള്‍ ആശുപത്രിയില്‍ തന്നെ രാജാവ് കഴിയുമെന്നും രാജകൊട്ടാരത്തില്‍നിന്നുള്ള അറിയിപ്പില്‍ പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
പ്രാര്‍ത്ഥന കൊണ്ടും, ഹൃദയം കൊണ്ടും കൂടെ നിന്ന സൗദി അറേബ്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും രാജാവ് പ്രത്യേകം നന്ദിയും കടപ്പാടും രേഖപ്പെടുത്തി. അതോടൊപ്പം ഫോണ്‍ മുഖേനയും മറ്റും ആരോഗ്യ ക്ഷേമം അന്വേഷിച്ച ലോകത്തെ വിവിധ നേതാക്കള്‍ നയതന്ത്ര പ്രതിനിധികള്‍ മത നേതാക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം രാജാവ് ഹൃദ്യമായം നിറഞ്ഞ നന്ദിയും സന്തോഷവും രേഖപ്പെടുത്തി.






