അല്‍ഹാസയിലെ കൊലപാതകം: ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു

അല്‍ഹസയിലെ അല്‍സഫാ ഏരിയയിലുള്ള കൃഷിയിടത്തിലെ പുതിയൊരു വീട് കാണാന്‍ പോയ മാതാപിതാക്കള്‍ മടങ്ങി വന്നപ്പോഴാണ് തങ്ങളുടെ 14 നും 19 ഇടയില്‍ പ്രായമുള്ള അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. നാല് പെണ്‍കുട്ടികളെ കത്തികൊണ്ട് അറുത്തുകൊലപ്പെടുത്തിയും ഒരുകുട്ടിയെ കെട്ടിത്തൂക്കിയുമാണ് കൊന്നത്.
അല്‍ഹസ്സ: കഴിഞ്ഞ ബുധനാഴ്ച രാത്രി നാടിനെ നടുക്കിയ അല്‍ഹാസയില്‍ അതി നഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളുടെയും മൃതദേഹങ്ങളും സംസ്‌ക്കരിച്ചു. മയ്യിത്ത് സംസ്‌കാരച്ചടങ്ങില്‍ ബന്ധുക്കളും നാട്ടുകാരും കുട്ടികളുടെ അധ്യാപകരും അടക്കം നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തു.
അല്‍ഹസയിലെ അല്‍സഫാ ഏരിയയിലുള്ള കൃഷിയിടത്തിലെ പുതിയൊരു വീട് കാണാന്‍ പോയ മാതാപിതാക്കള്‍ മടങ്ങി വന്നപ്പോഴാണ് തങ്ങളുടെ 14 നും 19 ഇടയില്‍ പ്രായമുള്ള അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. നാല് പെണ്‍കുട്ടികളെ കത്തികൊണ്ട് അറുത്തുകൊലപ്പെടുത്തിയും ഒരുകുട്ടിയെ കെട്ടിത്തൂക്കിയുമാണ് കൊന്നത്.
വളരെ മാന്യമായും അച്ചടക്കത്തോടെയും കഴിയുന്ന കുടുംബത്തില്‍ നടന്ന കൊലപാതകം, ഇതുവരെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കുട്ടികളുടെ അധ്യാപകര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
ക്രൂരകൃത്യം നടത്തിയ പ്രതികളെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. വീട്ടുകാര്‍ക്കുപോലും ആരാണ് ഇതിന്റെ പിന്നിലെന്ന് ഒരു വിവരവുമില്ല. സുരക്ഷാ വിഭാഗം മഹസര്‍ തയ്യാറാക്കി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ കൊലപാതകത്തെ കുറിച്ച് സോഷ്യല്‍ മിഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാന്‍ സഹായിക്കുന്നതുമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നു.