യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നും കരമാര്‍ഗം സൗദി അറേബ്യയിലേക്കു പ്രവേശിക്കുന്ന അതിര്‍ത്തികള്‍ തുറന്നു


ഇന്ന് മുതല്‍ സ്വദേശികള്‍ക്കും അവരോടൊപ്പമുള്ള വീട്ടുജോലിക്കാര്‍ക്കും മുന്‍കൂട്ടി അനുമതി രേഖ തയ്യാറാക്കാതെ തന്നെ സൗദിയിലേക്ക് കടന്നുവരാവുന്നതാണ്.


ജിദ്ദ: യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമായി പങ്കിടുന്ന സൗദി അതിര്‍ത്തികള്‍ ഇന്നു മുതലാണ് തുറന്നത്. യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫു നാടുകളിലുള്ള സൗദികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സൗദിയിലേക്ക് കടന്നുവരുന്നതിനാണ് അതിത്തികള്‍ തുറന്നിട്ടുള്ളത്. ഇന്ന് മുതല്‍ സ്വദേശികള്‍ക്കും അവരോടൊപ്പമുള്ള വീട്ടുജോലിക്കാര്‍ക്കും മുന്‍കൂട്ടി അനുമതി രേഖ തയ്യാറാക്കാതെ തന്നെ സൗദിയിലേക്ക് കടന്നുവരാവുന്നതാണ്. മടങ്ങിവരുന്നവര്‍ കര്‍ശന കോവിഡ് പ്രോട്ടോകാള്‍ സ്വീകരിക്കണമെന്ന വ്യവസ്ഥയുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

2020 മാര്‍ച്ച് ഏഴിനാണ് ഈ അതിര്‍ത്തികള്‍ അടച്ചിരുന്നത്. കോവിഡ് 19 പശ്ചാത്തലത്തില്‍ സൗദി ആരോഗ്യമന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയം അതിര്‍ത്തികള്‍ അടക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.