“മണിമല” നാടണയുന്നു; സമര്‍പ്പിത സേവന പുണ്യവുമായി


“മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സുലൈമാന്‍ മണിമല നാടണയുന്നു .  മലബാര്‍ പ്രവാസികള്‍ക്കുള്ളതുപോലെയുള്ള സംഘാടന ബോധം തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഉണ്ടാകണമെന്നും അത്തരം ഒരു രീതീ ശാസ്ത്രം അനിവാര്യവുമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് സുലൈമാന്‍ മണിമലയടക്കമുള്ള പ്രമുഖര്‍ തൊണ്ണൂറുകളില്‍ റുവൈസ് കേന്ദ്രീകരിച്ച് സൗത്ത് സോണ്‍ കെ.എം.സി.സി കൂട്ടായ്മക്ക് രൂപഭാവം നല്‍കിയത്. “

ജിദ്ദ: സാമൂഹിക സാംസ്‌കാരിക മത രാഷ്ട്രീയ രംഗങ്ങളിലെ ജിദ്ദയിലെ നിറസാന്നിദ്ധ്യമായിരുന്ന സജീവ പ്രവര്‍ത്തകന്‍ ദീര്‍ഘമായ മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.

പ്രവാസ കാലയളവില്‍ മലബാര്‍ പ്രവാസികള്‍ക്കുള്ളതുപോലെയുള്ള സംഘാടന ബോധം തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഉണ്ടാകണമെന്നും അത്തരം ഒരു രീതീ ശാസ്ത്രം അനിവാര്യവുമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് സുലൈമാന്‍ മണിമലയടക്കമുള്ള പ്രമുഖര്‍ തൊണ്ണൂറുകളില്‍ കെഎംസി എന്ന പ്രസ്ഥാനത്തിന് റുവൈസ് കേന്ദ്രീകരിച്ച് സൗത്ത് സോണ്‍ കൂട്ടായ്മക്ക് രൂപഭാവം നല്‍കിയത്. അന്നു മുതല്‍ പിന്നീടുള്ള അദ്ദേഹത്തിന്റെ സജീവമായ പൊതുപ്രവര്‍ത്തനം പല സംഘടനകള്‍ക്കും നിര്‍ണായകമായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെന്നതുപോലെ മതരംഗത്തും വലിയ സംഭാവനയാണ് സുലൈമാന്‍ മണിമല ചെയ്തിട്ടുള്ളത്. ജീവകാരുണ്യ മേഖലയില്‍ താന്‍ ചെയ്യുന്ന സേവനങ്ങള്‍ ജനശ്രദ്ധയില്‍ പെടാതിരിക്കാന്‍ കടുത്ത മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നത് സുലൈമാന്‍ മണിമലയുടെ വേറിട്ട രീതിശാസ്ത്രമായിരുന്നു. മണിമലയുടെ മറ്റൊരു പ്രധാന പ്രവര്‍ത്തന മേഖലയായിരുന്നു കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍. അതിന്റെ സെക്രട്ടറി കൂടിയായ അദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള യാത്ര സംഘടനാ തലത്തില്‍ എന്നതിലുപരി സൗഹൃദങ്ങള്‍ക്കും നികത്താനാവാത്ത ഒരു വിടവാണ് സൃഷ്ടിക്കപ്പെടുന്നത്.

കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി സെകട്ടറി, ഷറഫിയ്യ കെഎംസിസി സ്‌നേഹ സ്പര്‍ശം കണ്‍വീനര്‍, അനാകീശ് കെഎംസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഹാമിദ് മുഹമ്മദ് ബിന്‍ ഹമീദ്, ഹാമിദ് മുഹമ്മദ് അല്‍ ഈസാ എന്നി കമ്പനികളില്‍ റിയാദ്, മക്ക, ജിദ്ദ എന്നീ സ്ഥലങ്ങളിലായി മൂന്നു പതിറ്റാണ്ട് പ്രവാസം പൂര്‍ത്തിയാക്കയാണ് സുലൈമാന്‍ മണിമല മടങ്ങുന്നത്.