രാജ്യം ആശങ്കയില്‍; കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ദ്ധിക്കുന്നു

ഒറ്റദിവസം സ്ഥിരീകരിച്ചത് 45,720 കോവിഡ് രോഗികള്‍.

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം മരണവും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1129 മരണവും റിപ്പോര്‍ട്ട് ചെയ്തു. യുഎസിലും ബ്രസീലിലും ഇപ്പോള്‍ ഇതേ നിരക്കിലാണ് ദിനംപ്രതിയുള്ള കോവിഡ് മരണങ്ങള്‍. രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 12 ലക്ഷം കടന്നു. 12,38,635 പേരിലാണ് ഇതിനകം കോവിഡ് ബാധിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരികരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. ഇതിനകം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത് 29,861 പേരാണ്. നിലവില്‍ ചികിത്സയില്‍: 4.26 ലക്ഷം, രോഗം ഭേദമായത്: 7.82 ലക്ഷം, ഒറ്റദിവസം മരണം റിപ്പോര്‍ട്ട് ചെയ്തത്: 1129.

ഇന്ത്യയില്‍ കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍:
മഹാരാഷ്ട്ര  സ്ഥിരീകരിച്ചത്: 3.37 ലക്ഷം, മരണം: 12,556
ഡല്‍ഹി       സ്ഥിരീകരിച്ചത്: 1.26 ലക്ഷം. മരണം: 3719
ഗുജറാത്ത്   സ്ഥിരീകരിച്ചത്: 51,399 മരണം: 2224
തമിഴ്‌നാട്   സ്ഥിരീകരിച്ചത്: 1.86 ലക്ഷം. മരണം: 3144
കര്‍ണാടക സ്ഥിരീകരിച്ചത്: 75855 മരണം.: 1519
ഉത്തര്‍പ്രദേശ്: മരണം: 1263
പശ്ചിമബംഗാള്‍: മരണം: 1221