പാലത്തായി കേസ്; മുഖ്യമന്ത്രിക്ക് കത്തയച്ചു

തലശ്ശേരി: പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത 1001 കത്തുകള്‍ മുഖ്യമന്ത്രിക്ക് എന്ന പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരിയില്‍ മഹിളാകോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എ. ഷര്‍മിള നിര്‍വഹിച്ചു.
രാഗിണി. കെ.പി, പരിമള കെ.പി, നിര്‍മ്മല പി.കെ, രാജേശ്വരി, ശ്യാമള എ.ജി എന്നിവര്‍ നേതൃത്വം നല്‍കി.






