ഇടപ്പാളയം റിയാദ് ചാപ്റ്റര്‍ രൂപീകരിച്ചു

റിയാദ്: എടപ്പാള്‍, വട്ടംകുളം, കാലടി തവനൂര്‍ പഞ്ചായത്തുകളിലെ പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഇടപ്പാളയത്തിന് കീഴില്‍ പ്രദേശത്തുകാരായ റിയാദിലെ പ്രവാസികള്‍ ഓണ്‍ലൈനില്‍ സംഗമിച്ചു. ഗ്‌ളോബല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്കുട്ടി ഖത്തര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഫീഖ് എടപ്പാള്‍ ഇടപ്പാളയത്തെ പരിചയപ്പെടുത്തി. പരിപാടിയില്‍ ഇടപ്പാളയം റിയാദ് ചാപ്റ്ററിന്റെ പ്രഥമ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

പ്രസിഡന്റ്: ഉസ്മാന്‍ എന്‍പി, വൈസ് പ്രസിഡന്റ്: ബൈജു ചേകനൂര്‍, സെക്രട്ടറി: നബീല്‍ കരിമ്പില്‍, ജോയിന്റ് സെക്രട്ടറി: കബീര്‍ മാങ്ങാട്ടൂര്‍, ട്രഷറര്‍: കബീര്‍ എടപ്പാള്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍: ഉബൈദ് എടപ്പാള്‍ , എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: കുട്ടികൃഷ്ണന്‍, സുലൈമാന്‍ ടിവി, മുഹമ്മദ് മാങ്ങാട്ടൂര്‍, ബഷീര്‍ പാറപ്പുറം, ഹമീദ് ടികെ, സാദത്, ഷമീര്‍ എന്‍വി, ഹംസ വട്ടംകുളം, ജമാല്‍ ചേകനൂര്‍, ദുഹൈര്‍, പ്രശാന്ത്, ഉസ്മാന്‍ കെവി, സത്താര്‍ എടപ്പാള്‍, മുഖ്യരക്ഷാധികാരി: ഫസലുല്‍ ഹഖ് ബുഖാരി, ഉപ രക്ഷാധികാരികള്‍: മുഹമ്മദ് ഉണ്ണി, ഒ വി അഷ്‌റഫ്.

സെക്രട്ടറി ആഷിക് കൊട്ടിലില്‍, ട്രഷറര്‍ ഷെഫീല്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.