അഷ്‌റഫ് മേപ്പാടി പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക: റിയാദ് കെഎംസിസി

റിയാദ്: കെഎംസിസി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയും റിയാദ് കെഎംസിസി പ്രവര്‍ത്തക സമിതി അംഗവുമായ അശ്രഫ് മേപ്പാടിയുടെ പ്രവര്‍ത്തനം പൊതു പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയായിരുന്നു. കോവിഡ് കാലത്ത് പ്രയാസപ്പെടുന്ന ഒരുപാട് ആളുകള്‍ക്ക് സഹായകമായ പ്രവര്‍ത്തങ്ങള്‍ക്ക് ഇടയില്‍ അദ്ദേഹത്തിന്റെ വിയോഗം ഒരു ഞെട്ടലോടെയാണ് സഹപ്രവര്‍ത്തര്‍കര്‍ക്ക് കേള്‍ക്കേണ്ടി വന്നത്. കെഎംസിസി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സിഎഛ് സെന്റര്‍, മുട്ടില്‍ യെത്തീംഖാന, സൈന്‍ റിയാദ് ചാപ്റ്റര്‍ തുടങ്ങിയ സംഘടനയിലും നാട്ടിലെ എല്ലാ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃനിരയില്‍ നിന്ന്  പ്രവൃത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സംഘടനക്കും പൊതു സമൂഹത്തിനു വലിയൊരു നഷ്ടമാണെന്നും കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിച്ചനേതാക്കള്‍ പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

ജനാസ നമസ്‌കാരത്തിനും പ്രാര്‍ത്ഥനയ്ക്കും ബഷീര്‍ ഫൈസി നേതൃത്വം നല്‍കി. കെടി അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും വയനാട് ജില്ലാ കെഎംസിസി പ്രസിഡന്റും അഷ്‌റഫിന്റെ സഹചാരിയുമായിരുന്ന പിസി അലി വയനാട് അനുസ്മരണ പ്രഭാഷണം നടത്തി. കെഎംസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി അഷ്‌റഫ് വേങ്ങാട്, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിപി മുസ്തഫ, ജലീല്‍ തിരൂര്‍, ഷുഹൈബ് പനങ്ങാകര, സിദീഖ് തുവൂര്‍, അലവികുട്ടി ഒളവട്ടൂര്‍, അബ്ദുറഹിമാന്‍ ഫറോക്, സലാം മേപ്പാടി, സത്താര്‍ താമരത്ത്, റസാഖ് വളകൈ, അന്‍വര്‍ വാരം, ഷഫീഖ് കൂടാളി, മൊയ്ദീന്‍ കുട്ടി തെന്നല എന്നിവര്‍ അഷ്‌റഫിനെ അനുസ്മരിച്ചു സംസാരിച്ചു. ഷംസു പെരുമ്പട്ട സ്വാഗതവും. സിദീഖ് കോങ്ങാട് നന്ദിയും പറഞ്ഞു