സൗദിയലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്ന തീരുമാനമായില്ലെന്ന് അധികൃതര്‍

ജിദ്ദ: സൗദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വിസുകള്‍ എന്ന് പുനരാരംഭിക്കുമെന്ന ചോദ്യത്തിന് അധികൃതര്‍ മറുപടി നല്‍കി. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുക്കുകയൊ തീയ്യതി പ്രഖ്യാപിക്കുകയൊ ചെയ്തിട്ടില്ല എന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. അധികാരികളുടെ വിലയിരുലുകള്‍ക്ക്‌ശേഷമായിരിക്കും സര്‍വ്വീസ് പുനരാരംഭിക്കുന്നത് സംബന്ധമായി തീരുമാനം കൈകൊള്ളുകയുള്ളു എന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം മറുപടി നല്‍കി.
ഹജജിന് ശേഷം സൗദിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമൊ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇത്‌സംബന്ധമായ തീരുമാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഔദ്യോഗീക മീഡിയയിലുടെ അറിയിക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം നേരത്തെ അറിയിച്ചിരുന്നു.






