സ്വര്‍ണക്കടത്ത് തീവ്രവാദ പ്രവര്‍ത്തനത്തിന്?

കൊച്ചി: നയതന്ത്രബാഗ് മറയാക്കി നടത്തിയ സ്വര്‍ണക്കടത്തിന് തീവ്രവാദസംഘങ്ങളുമായി ബന്ധുണ്ടെന്നാണ് എന്‍.ഐ.എ വാദം. ഇക്കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായിരുന്നു സ്വര്‍ണക്കടത്തെന്ന സംശയത്തിലാണ് എന്‍.ഐ.എ
സ്വര്‍ണക്കടത്തും ഭീകരവാദവും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
സ്വര്‍ണം കടത്തിയ സംഭവത്തില്‍ മുഖ്യകണ്ണി കെ.ടി. റമീസാണെന്ന് അറസ്റ്റിലായ സ്വപ്നാ സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചെന്നും എന്‍.ഐ.എ.യുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്വപ്ന സ്വര്‍ണക്കടത്തിലുടെ ലഭിച്ച പണം പല ബാങ്കുകളിലും പണമായും സ്വര്‍ണമായും നിക്ഷേപിച്ചതും പരിശോധിച്ച് വരികയാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക






