സൗദിയില്‍ കൊറോണ രോഗമുക്തി 81.02 ശതമാനം

റിയാദ്: ഇന്ന് പുതുതായി 2476 പേരിലാണ് സൗദിയില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ മൊത്തം എണ്ണം 2,55,825 ആയി. 34 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 2,557 ആയി. രോഗബാധിതരില്‍ ഒരു ശതമാനം മാത്രതമാണ് മരിച്ചത്. 4000 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 2,07259 ആണ്. രോഗമുക്തര്‍ 81.02 ശതമാനമാണ്.

കൊറോണ ബാധിച്ച് വിവിധ കേന്ദ്രങ്ങളില്‍ ചികിത്‌സയില്‍ കഴിയുന്നത് 46,009 പേരാണ്. ഇവരില്‍ അത്യാസന്നനിലയില്‍ കഴിയുന്നവരാകട്ടെ 2,184 പേരുമാണ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

ജിദ്ദ: 284, റിയാദ്: 158, തായിഫ്: 143, മക്ക: 107, അല്‍ഹുഫൂഫ്: 105, ഹഫര്‍ അല്‍ ബാത്തിന്‍: 100 എന്നിങ്ങനെയാണ് 100 ന് മുകളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.