ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് സൗദിയില്‍ നാളെ മുതല്‍ പിഴ ചുമത്തിത്തുടങ്ങും

ജിദ്ദ: ഇന്‍ഷൂറന്‍സ് രേഖകളില്ലാത്ത വാഹനങ്ങള്‍ക്ക് സൗദിയില്‍ നാളെ മുതല്‍ പിഴ ചുമത്തിത്തുടങ്ങും. സ്വമേധയാതന്നെ പിഴ ചുമത്തപ്പെടും. സൗദി ട്രാഫിക്ക് ജനറല്‍ അതോറിറ്റിയാണ് ഇത്‌സംബന്ധമായി അറിയിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
സൗദി അറേബ്യയിലെ എല്ലാ വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ദേശീയ ഡാറ്റാ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാഹന ഉടമകള്‍ തങ്ങളുടെ വാഹന ഇന്‍ഷുറന്‍സുകള്‍ സാധുവാണെന്ന് ഉറപ്പുവരുത്തണമെന്ന് ട്രാഫിക്ക് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. കോവിഡ് പ്രതിസന്ധി നീങ്ങിത്തുടങ്ങുകയും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പിഴ ചുമത്തുവാന്‍ തുടങ്ങുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നാല്‍ 100 മുതല്‍ 150 റിയാല്‍ വരെയാണ് പിഴ.







