തോമസ് വൈദ്യന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ യാത്ര അയപ്പ് നല്‍കി

ജിദ്ദ: ജീവകാരുണ്യ പ്രവര്‍ത്തനമേഖലയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ളിയു എം എഫ്) ജിദ്ദ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ശ്രീ തോമസ് മാത്യു വൈദ്യനും, കൗണ്‍സില്‍ ലേഡീസ് വിങ്ങ് കണ്‍വീനര്‍ ശ്രീമതി ലാഡ്‌ലി തോമസിനും ഡബ്‌ളിയു എം എഫ് ജിദ്ദ കൗണ്‍സില്‍ യാത്ര അയപ്പ് നല്‍കി. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജിദ്ദ കൗണ്‍സില്‍ പ്രസിഡന്റ് റോയ് മാത്യു അധ്യക്ഷത വഹിച്ചു.

അഡ്വ. അലവിക്കുട്ടി, വിലാസ് കുറുപ്പ്, മുഹമ്മദ് ബൈജു, അജയ് കുമാര്‍, നസീര്‍ വാവ കുഞ്ഞു, നിസാര്‍ യൂസഫ്, അഡ്വ. ഷംസുദ്ധീന്‍, ഷാനവാസ് വണ്ടൂര്‍, വര്‍ഗീസ് ഡാനിയല്‍, വിജാസ് ചിതറ, മോഹന്‍ ബാലന്‍, ചെമ്പന്‍ അബ്ബാസ്, മിര്‍സ ഷെരീഫ്, ജാന്‍സി മോഹന്‍, സോഫിയ ബഷീര്‍, അഷറഫ് കൂരിയോട്, ജോണ്‍ വി കറ്റാനം, വിവേക് ജി. പിള്ള, യൂനുസ് കാട്ടൂര്‍, പ്രവീണ്‍ എടക്കാട്, സജി കുര്യാക്കോസ്, ബാജി നെല്‍പ്പുര എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഡബ്‌ളിയു എം എഫ് ജിദ്ദ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ശ്രീ തോമസ് മാത്യു വൈദ്യനും, ശ്രീമതി ലാഡ്‌ലി തോമസിനും കൗണ്‍സില്‍ പ്രസിഡന്റ് റോയ് മാത്യു ഉപഹാരം നല്‍കുന്നു.