ഷോപ്പുകളിലേക്ക് കടക്കുവാന്‍ വീല്‍ചെയറുകള്‍ക്ക് വഴിയൊരുക്കണം: സൗദി നഗര ഗ്രാമ മന്ത്രാലയം

റിയാദ്: അംഗപരിമിതരായവര്‍ക്ക് ഷോപ്പിംഗ് നടത്തുവാന്‍ കച്ചവട കേന്ദ്രങ്ങളില്‍ വീല്‍ചെയറുകള്‍ക്ക് വഴിയൊരുക്കണമെന്ന് സൗദി നഗര ഗ്രാമ വികസന മന്ത്രാലയം നിര്‍ദ്ദേശിച്ചു.
പുറത്തുനിന്നും ഷോപ്പിന്റെ അകത്തേക്ക് വീല്‍ ചെയര്‍ ട്രാക്ക് നിര്‍ബന്ധമായും ഘടിപ്പിക്കണമെന്ന് സൗദിയിലെ മുഴുവന്‍ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
അംഗപരിമിതര്‍ക്ക് സുഗമമായും സ്വന്തമായും ഷോപ്പിംഗ് നടത്തുന്നതിന് സ്ഥാപനത്തിനകത്തേക്ക് പ്രയാസരഹിതമായി കടന്നുവരാന്‍ സാധിക്കണം. ഇതിനായി ട്രാക്കുകള്‍ സജജീകരിക്കണം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
60 ദിവസം സമയം നല്‍കികൊണ്ടാണ് സ്ഥാപന ഉടമകളോട് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അല്ലാത്തപക്ഷം പിഴയടക്കമുള്ള നിയമനടപടികള്‍ നേരിക്കും.






