പ്രവാസികള്‍ക്ക് ആശ്രിതരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഓണ്‍ലൈന്‍വഴി കൈമാറാന്‍ അവസരം

റിയാദ്: സൗദി അറേബ്യയില്‍ സ്ഥാപനങ്ങളിലെ സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പിനു കീഴിലുള്ള പ്രവാസികള്‍ക്ക് അവരുടെ ആശ്രിതരുടെ സ്‌പോണ്‍സര്‍ഷിപ്പ്(വിസ) സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റാന്‍ അവസരം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പുതിയ ഇലക്‌ട്രോണിക് സേവനം ആരംഭിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
ഇലക്‌ട്രോണിക് സേവനത്തിന്റെ ഭാഗമായി, പ്രവാസികളുടെ വിസയില്‍ ആശ്രിതരായി കഴിയുന്നവര്‍ക്ക് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് ജോലി ലഭിച്ചാല്‍ വിസ മാറ്റാനാകും. ഇതിനായി സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയും ആശ്രിത സേവനം കൈമാറുന്നതിനുള്ള ബട്ടണില്‍ ക്ലിക്കുചെയ്യുകയും തുടര്‍ന്ന് ആവശ്യമായ തൊഴില്‍ തെരഞ്ഞെടുക്കുകയും വേണം.






