സൗദിയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈദ് അവധി തീയതി പ്രഖ്യാപിച്ചു

ജിദ്ദ: സൗദിയിലെ പൊതു, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കുള്ള ഈദ് അല്‍-അദ്ഹ (ബലി പെരുന്നാള്‍)  അവധി പ്രഖ്യാപിച്ചു. ഇതുപ്രകാരം പൊതുമേഖലയിലെ ജീവനക്കാരുടെ അവസാന പ്രവൃത്തി സമയം 23-ാം തീയ്യതി വ്യാഴാഴ്ചയായിരിക്കും. വ്യാഴാഴ്ച ജോലി കഴിഞ്ഞ് അടക്കുന്ന പൊതുമേഖലാ ഓഫീസുകള്‍ ഓഗസ്റ്റ് 9 ഞായറാഴ്ച കുറക്കും. തുടര്‍ച്ചയായി 14 ദിവസമാണ് പൊതുമേഖലക്കു ലഭിക്കുന്ന അവധി ദിവസങ്ങള്‍.

എന്നാല്‍ സ്വകാര്യ മേഖലയിലെ 4 ദിവസത്തെ അവധി ജുലൈ  30, 31 ഓഗസ്റ്റ് 1, 2 എന്നിങ്ങനെയായിരിക്കും. ഓഗസ്ത് 3 തിങ്കളാഴ്ച സ്വകാര്യമേഖലയിലെ ജോലികള്‍ പുനരാരംഭിക്കും.