ഹജജ് തീര്‍ത്ഥാടകര്‍ ഏഴു ദിവസത്തെ ഹോം ക്വാറന്റെനില്‍ കഴിയാന്‍ തുടങ്ങി, അറഫാ ദിനം വ്യാഴാഴ്ച

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജജിന് തെരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടകര്‍ ഹജജ് കര്‍മ്മം തുടങ്ങുന്നതിനു മുമ്പുള്ള ഏഴു ദിവസത്തെ ഹോം ക്വാറന്റെനില്‍ കഴിയാന്‍ തുടങ്ങി. കൊറോണ പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഹജജിന് വളരെ കര്‍ശനമായ ആരോഗ്യ മാനദണ്ഡങ്ങളും വ്യവസ്ഥകളുമാണ് ഹജജ് മന്ത്രാലയം നടപ്പാക്കിയിട്ടുള്ളത്.
ഈ വര്‍ഷത്തെ ഹജജ് ചെയ്യുവാന്‍ സൗദിയിലുള്ള സ്വദേശികളും വിദേശികളുമായ പതിനായിരത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് അവസരമുള്ളത്. ഹജജിന് പോകുമ്പോഴും ഹജജ് കഴിഞ്ഞു തിരിച്ചുവരുമ്പോഴും തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും ഹോം ക്വാറന്റെനില്‍ കഴിയേണ്ടതുണ്ട്.
ഈ വര്‍ഷം തീര്‍ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം ആരോഗ്യ മാനദണ്ഡങ്ങളാണെന്ന് ഹജജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജജിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആരോഗ്യ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവ കൂടാതെ, മക്കയിലേക്ക് പോകുന്നതിനുമുമ്പ് കൊറോണ പരിശോധനയും നിര്‍ബന്ധമായും നടത്തണെമെന്നും ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു.
അതേസമയം, ദുല്‍ഖഅദ് മാസം 29 ആയ ഇന്ന് (തിങ്കളാഴ്ച) സൂര്യാസ്തമയത്തിനു മുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ ചന്ദ്രപ്പിറവി ദര്‍ശിക്കാന്‍ കഴിയില്ലെന്നും നാളെ (ചൊവ്വാഴ്ച) വൈകുന്നേരം ചന്ദ്രപ്പിറവി ദര്‍ശിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 30 വ്യാഴാഴ്ച അറഫാ ദിനമായിരിക്കുമെന്നും. 31 വെള്ളിയാഴ്ച വലിയ പെരുന്നാള്‍ ദിനമായിരിക്കുമെന്നും പ്രശസ്ത ഗോളശാസ്ത്ര വിദഗ്ദന്‍ മുഹമ്മദ് അല്‍സ്സഖഫി പറഞ്ഞു.






