സൗദിയില്‍ ഇന്ന് 2,429 പേരില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു

ജിദ്ദ: 254, അല്‍ഹുഫൂഫ്: 195, റിയാദ്: 169, തായിഫ്: 122, മക്ക: 116, ദമ്മാം: 116, ദമ്മാം: 103, അല്‍മൊബാരിസ്: 102, എന്നിങ്ങനെയാണ് 100 ന് മുകളില്‍ ഇന്ന് സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.
പുതുതായി 2,429 പേരിലാണ് സൗദിയില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിതരുടെ എണ്ണം മൊത്തം 2,53,349 ആയി. 37 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 2523 ആയി. 5524 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 2,03259 ആണ്.
കൊറോണ ബാധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ കേന്ദ്രങ്ങളില്‍ ചികിത്‌സയില്‍ കഴിയുന്നത് 47,567 പേരാണ്. ഇവരില്‍ അത്യാസന്നനിലയില്‍ കഴിയുന്നവരാകട്ടെ 2,196 പേരുമാണ്. സൗദി ആരോഗ്യ മന്ത്രാലയം പ്രതിദിന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജിദ്ദ: 254, അല്‍ഹുഫൂഫ്: 195, റിയാദ്: 169, തായിഫ്: 122, മക്ക: 116, ദമ്മാം: 116, ദമ്മാം: 103, അല്‍മൊബാരിസ്: 102, എന്നിങ്ങനെയാണ് 100 ന് മുകളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






