റിയാദ് – ദമ്മാം സിറ്റികള്‍ക്കിടയിലുള്ള റെയില്‍പാത ഇരട്ടിപ്പിക്കുന്നു

നിലവിലുള്ളതിനേക്കാള്‍ 2000 ലധികം സീറ്റുകള്‍ വര്‍ധിക്കുന്നതോടെ റിയാദ് – ദമ്മാം സിറ്റികള്‍ക്കിടയില്‍ അയ്യായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യമൊരുക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
റിയാദ്: റിയാദ് ദമ്മാം സിറ്റികള്‍ക്കിടയിലുള്ള റെയില്‍പാത ഇരട്ടിപ്പിക്കുന്നു. സാര്‍ എന്ന സൗദി അറേബ്യന്‍ റെയില്‍വേ കമ്പനിയാണ് ഇതുസംബന്ധമായ തീരുമാനം എടുത്തത്.
യാത്രക്കാര്‍ക്കും ചരക്കുകടത്തുന്നതിലും നിലവിലുള്ളതിന്റെ അറുപത് ശതമാനമായി ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
അഞ്ച് ബോഗികളും രണ്ട് എന്‍ജിനുകളും ഉള്ള എട്ട് അത്യാധുനിക ലക്ഷ്വറി പാസഞ്ചര്‍ ട്രെയിനുകള്‍ കൂടി സര്‍വ്വീസ് എടത്തുമെന്ന് ഈയിടെ അറിയിച്ചിരുന്നു. നിലവിലുള്ളതിനേക്കാള്‍ 2000 ലധികം സീറ്റുകള്‍ വര്‍ധിക്കും. റിയാദ് – ദമ്മാം സിറ്റികള്‍ക്കിടയില്‍ അയ്യായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യമൊരുക്കുവാന്‍ ഇതിലുടെ സാധിക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
താമസിയാതെ നാലു പുതിയ പാസഞ്ചര്‍ തീവണ്ടികള്‍, ചരക്ക് കടത്തുന്നതിന് 3500 കുതിര ശക്തിയുള്ള എട്ട് ഗുഡ്‌സ് എന്‍ജിനുകള്‍, 220 ഗുഡ്‌സ് ബോഗികള്‍ എന്നിവ എത്തിക്കുവാനും പദ്ധതിയുണ്ട്. നിലവില്‍ 75 പാസഞ്ചര്‍ ബോഗികള്‍, 2596 ഗുഡ്‌സ് ബോഗികള്‍, 102 എന്‍ജിനുകളില്‍ എന്നിവയാണുള്ളത്.






