സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2,504 കോവിഡ് ബാധിതര്‍

റിയാദ്: സൗദിയില്‍ ഇന്ന് 2,504 കോവിഡ് ബാധിതര്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം റിപ്പോര്‍ട്ട്‌ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 2,50,920 ആയി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 39 പേര്‍ കൂടി മരിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ മരിച്ചവരുടെ മൊത്തം എണ്ണം 2486 ആയി.

ഇന്ന് 3517 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,97,735 ആണ്. നിലവില്‍ ചികിത്‌സയിലുള്ളത് 50,699 പേരാണ്. ഇവരില്‍ 2180 പേരുടെ നില ഗുരുതരവുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

റിയാദ്: 178, ജിദ്ദ: 177, അല്‍ഹുഫൂഫ്: 162, മക്ക: 144, അല്‍മൊബാരിസ്: 125, തായിഫ്: 118, ഹഫര്‍ അല്‍ ബാത്തിന്‍: 102, ദമ്മാം: 101 എന്നിങ്ങനെയാണ് സൗദിയില്‍ കൂടുതലായി ഇന്ന് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.