റോഡ് ചുങ്കം: പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഗതാഗതത മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ റോഡുകളിലൂടെ യാത്രചെയ്യുന്ന വാഹനങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സൗദി ഗതാഗത വിഭാഗം ഔദ്യഗിക വാക്താവ് യാസിര്‍ അല്‍ മിസ്ഫര്‍ വ്യക്തമാക്കി.

റോഡുകളില്‍ ചുങ്കം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ കൃത്യതയില്ലാത്തതാണെന്നും അത്തരം ഫീസുകള്‍ നടപ്പാക്കുന്നതിന് പ്രായോഗികമായി സാമ്പത്തിക, സാങ്കേതിക, നിയമപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വിപുലമായ പഠനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

കൂടാതെ ഈ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ഇത് ഏതുതരത്തിലാണ് സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളില്‍ പ്രതിഫലനം ഉണ്ടാക്കുക എന്നും വിലയിരുത്തേണ്ടതുണ്ട്. അതിനുപുറമെ, റോഡ് ചുങ്കം നടപ്പാക്കുന്നതിന് വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ അംഗീകാരം ആവശ്യവുമാണെന്നും സൗദി ഗതാഗത വിഭാഗം ഔദ്യഗീക വാക്താവ് യാസിര്‍ അല്‍ മിസ്ഫര്‍ വ്യക്തമാക്കി.