വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍

ജിദ്ദ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) ജിദ്ദ കൗണ്‍സില്‍ 2020-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റോയ് മാത്യു (പ്രസിഡന്റ്), വിലാസ് കുറുപ്പ് (ജനറല്‍ സെക്രട്ടറി) മുഹമ്മദ് ബൈജു (ഖജാന്‍ജി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

പ്രസിഡന്റ് തോമസ് മാത്യു വൈദ്യന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ കൂടിയ ജിദ്ദ കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. അലവിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സെയ്ദ് ഫൈസല്‍ തങ്ങള്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടും, വരവു ചെലവ് കണക്കുകളും യോഗത്തില്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി വിജാസ് ചിതറ സ്വാഗതവും, ട്രഷറര്‍ വര്‍ഗീസ് ഡാനിയല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

നസീര്‍ വാവ കുഞ്ഞു, ഷാനവാസ് വണ്ടൂര്‍, വിജാസ് ചിതറ, വര്‍ഗീസ് ഡാനിയല്‍, സോഫിയ ബഷീര്‍ എന്നിവരെ സൗദി നാഷണല്‍ കമ്മറ്റി അംഗങ്ങളായും ജാന്‍സി മോഹനനെ ലേഡീസ് വിങ്ങ് കണ്‍വീനര്‍ ആയും തോമസ് മാത്യു വൈദ്യന്‍, അജയകുമാര്‍, നിസ്സാര്‍ യൂസഫ്, അഡ്വ. ഷംസുദ്ധീന്‍, മോഹന്‍ ബാലന്‍, ഷാനവാസ് സ്‌നേഹക്കൂട്, അഷറഫ് കൂരിയോട്, ജോണ്‍ വി കറ്റാനം, വിവേക് ജി. പിള്ള, പ്രവീണ്‍ എടക്കാട്, നൗഷാദ് കാളികാവ്, സജി കുര്യാക്കോസ്, രാജേഷ് നായര്‍, ജോബി തേരകത്തിനാല്‍, ബാജി നെല്‍പ്പുര എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.