തീപിടുത്തം അണക്കുന്നതിനിടയില്‍ സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥന്‍ പരിക്കേറ്റ് മരിച്ചു

ജിദ്ദ: ജിദ്ദ നഗരത്തിലെ പ്രശസ്തമായ സൂഖ് സവാരീഖില്‍ ഇന്ന് (ഞായറാഴ്ച) രാവിലെ ഉണ്ടായ വന്‍ തീപിടുത്തം അണക്കുന്നതിനിടയില്‍ അപകടത്തില്‍പെട്ട് സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. സിവില്‍ ഡിഫെന്‍സ് വിഭാഗത്തില്‍ സര്‍ജന്റായ മുഹമ്മദ് അബ്ദുല്ലാ അസ്സഖഫിയ എന്ന ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്.
മുഹമ്മദ് അബ്ദുല്ല അസ്സഖഫി ജോലിയില്‍ കൃത്യനിഷ്ഠതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയിരുന്ന ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നുവെന്ന് ട്വിറ്ററിലൂടെയുള്ള അനുശോചനത്തില്‍ സൗദി സിവില്‍ ഡിഫെന്‍സ് അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
ഇന്ന് രാവിലെയാണ് ജിദ്ദയിലെ തെക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന സൂഖ് സവാരീഖില്‍ തീപിടുത്തമുണ്ടായത്. ജിദ്ദയിലെ തന്നെ ഏറ്റവും വലിയ സൂഖുകളിലൊന്നാണിത്. കാര്‍പെറ്റ്, പാത്രങ്ങള്‍, മെറ്റല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങി വിവിധയിനം വസ്തുക്കളുടെ കച്ചവടം നടക്കുന്ന സ്ഥലമാണിത്.






