റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി രണ്ടാംഘട്ട കാമ്പയിന്‍ തുടങ്ങി

ഈ വര്‍ഷം അംഗത്വ തുക 120 റിയാലാണ്. ചികിത്സാ സഹായവും അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ 15 വരെയാണ് പദ്ധതിയില്‍ അംഗമാകാനുള്ള കാലയളവ്. മത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി റിയാദിലെയും പരിസരങ്ങളിലെയും മലയാളികള്‍ക്ക് പദ്ദതിയില്‍ അംഗങ്ങളാകുവാന്‍ അവസരമുണ്ട്. 2020 ഒക്‌ടോബര്‍ മുതല്‍ 2021 സെപ്തംബര്‍ വരെയായിരികും രണ്ടാം ഘട്ട പദ്ധതിയുടെ കാലാവധി. ഇത്തവണ പുതുതായി അംഗങ്ങളാകുന്നവര്‍ക്ക് ഡിസംബര്‍ മുതലായിരിക്കും അംഗത്വം പ്രാബല്യത്തിലാവുക.
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ട കാമ്പയിന്‍ തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രധാന പ്രവര്‍ത്തകര്‍ മാത്രം പങ്കെടുത്ത പരിപാടിയില്‍ സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കെകെ കോയാമു ഹാജിക്ക് അംഗത്വ ഫോറം കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വൈസ് പ്രസിഡണ്ട് അബ്ദുല്‍ മജീദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ വര്‍ഷമാണ് റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപയാണ് അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് ലഭിക്കുക. ആദ്യ വര്‍ഷം അംഗങ്ങള്‍ നൂറ് റിയാലാണ് സംഭാവനായി പദ്ധതിയിലേക്ക് നല്‍കിയത്. മുസ്‌ലീംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ട്രസ്റ്റിന്റെ കീഴിലാണ് പദ്ധതി. ആദ്യവര്‍ഷം അംഗങ്ങളായവരില്‍ മരണപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പത്ത് ലക്ഷം വീതം അരക്കോടി രൂപ പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തിരുന്നു. അഞ്ച് കുടുംബങ്ങളും അര്‍ഹരും കുടുംബനാഥന്റെ ആകസ്മിക വിയോഗത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലുമായവരായിരുന്നുവെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിപി മുസ്തഫ ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
ഈ വര്‍ഷം അംഗത്വ തുക 120 റിയാലാണ്. ചികിത്സാ സഹായവും അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ ആറ് ലഷം രൂപയുടെ പദ്ധതിയടക്കം വിവിധ രാജ്യങ്ങളില്‍ കെഎംസിസിയുടെ സുരക്ഷാ പദ്ധതികള്‍ നടന്ന് വരുന്നുണ്ടെങ്കിലും ഏറ്റവും വലിയ പദ്ധതി തുക നല്‍കുന്നത് റിയാദ് കെഎംസിസിയാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും കൂടുതല്‍ ആളുകളെ ഇത്തവണ പദ്ധതിയില്‍ അംഗങ്ങളാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. സെപ്തംബര്‍ 15 വരെയാണ് പദ്ധതിയില്‍ അംഗമാകാനുള്ള കാലയളവ്. മത, രാട്ട്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി റിയാദിലെയും പരിസരങ്ങളിലെയും മലയാളികള്‍ക്ക് പദ്ദതിയില്‍ അംഗങ്ങളാകാന്‍ അവസരമുണ്ട്. 2020 ഒക്‌ടോബര്‍ മുതല്‍ 2021 സെപ്തംബര്‍ വരെയായിരികും രണ്ടാം ഘട്ട പദ്ധതിയുടെ കാലാവധി. ഇത്തവണ പുതുതായി അംഗങ്ങളാകുന്നവര്‍ക്ക് ഡിസംബര്‍ മുതലായിരിക്കും അംഗത്വം പ്രാഭല്യത്തിലാവുക.
സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സമ്മേളനം ഉദ്ഘാടം ചെയ്തു. സുബൈര്‍ അരിമ്പ്ര, പി.സി അലി വയനാട്, സിദ്ദീഖ് തുവ്വൂര്‍, കബീര്‍ വൈലത്തൂര്‍, അബ്ദുറഹ്‌മാന്‍ ഫറോക്ക്, മുഹമ്മദ് വേങ്ങര, സുഹൈല്‍ അമ്പലങ്കണ്ടി, ഷഫീഖ് കൂടാളി, അഷ്‌റഫ് അച്ചൂര്‍, റഫീഖ് പൂപ്പലം, ശൗക്കത്ത് പാലപ്പിള്ളി, അന്‍വര്‍ വാരം, കെപി മുഹമ്മദ് കളപ്പാറ, അഷ്‌റഫ് വെള്ളേപ്പാടം, ആഷിഖ് എറണാകുളം, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍, അമീന്‍ വേങ്ങര, ഉമ്മര്‍ അമാനത്ത് സംസാരിച്ചു.
ഷംസു പെരുമ്പട്ട, സഫീര്‍ തിരൂര്‍, പിസി മജീദ്, നാസര്‍ മാങ്കാവ്, റസാഖ് വളക്കൈ, മുഹമ്മദ് കണ്ടകൈ, ഹുസൈന്‍ കുപ്പം, മജീദ് പരപ്പനങ്ങാടി, മുനീര്‍ മക്കാനി, ഉസ്മാന്‍ ചെറുമുക്ക്, നാസര്‍ മംഗലത്ത്, ഷംസു പൊന്നാനി, ശിഹാബ് മങ്കട, ഇര്‍ഷാദ് യുപി, ജാബിര്‍ വാഴമ്പുറം, ഇന്‍ഷാദ് മങ്കട, അന്‍സാദ്, ഷാഫി വടക്കേക്കാട്, ഉസ്മാന്‍ പരീദ്, റാഫി കൂട്ടായി, നജീബ്, ഉനൈസ്, ഹബീബ്, സിദ്ദീഖ് ആനപ്പടി, മുത്തു കട്ടൂപ്പാറ, ഷാഹുല്‍ ചെറുപ്പ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി എയു സിദ്ദീഖ് സ്വാഗതവും കെടി അബുബക്കര്‍ നന്ദിയും പറഞ്ഞു. ഇസ്ഹാഖ് തളിപ്പറമ്പ് പ്രാര്‍ത്ഥന നടത്തി.
ചിത്രം: റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ട കാമ്പയിന്‍ ഉദ്ഘാടനം നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയേറ്റ് അംഗം കെകെ കോയാമു ഹാജിക്ക് അംഗത്വ ഫോറം നല്‍കി കൊണ്ട് നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് നിര്‍വ്വഹിക്കുന്നു.






