ഐശ്വര്യ റായിയെയും മകളെയും മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: കൊവിഡ്-19 ക്വാറന്‍ൈറനില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് ഇരുവരെയും മാറ്റിയത്.

ഐശ്വര്യയുടെ ആരോഗ്യവിവരം സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഈ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

പനിയെ തുടർന്നാണ് ഐശ്വര്യയും മകളും ആശുപത്രിയിൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ട്. ഭർത്താവ് അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചനും നാനാവതി ആശുപത്രിയിൽ കഴിയുകയാണ്. അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ താരം ക്വാറൻ്റൈനിൽ പ്രവേശിക്കുകയായിരുന്നു.