സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രി രാജിവെക്കണം

ചമ്പാട്: സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ അകപ്പെട്ട തന്റെ ഓഫീസിന്റെ ഉത്തര വാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് ധാര്‍മ്മിക മര്യാദ ഉയര്‍ത്തിപിടിക്കണമെന്ന് യൂഡിഎഫ് പന്ന്യന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി നേതൃയോഗം ആവിശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. പിവി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ ശശിധരന്‍ മാസ്റ്റര്‍, അധ്യക്ഷത വഹിച്ചു. വിസി പ്രസാദ്, ടിപി പ്രേമനാഥ് മാസ്റ്റര്‍, ജാഫര്‍ ചമ്പാട്, വിപി അജയന്‍, തവരക്കാട്ടില്‍ മഹറൂഫ്, സരിഷ്‌കുമാര്‍ മാക്കുനി, ഇ.പി മുരളീധരന്‍, പി രാജന്‍, കെ.വി.കെ സുരേന്ദ്രന്‍, വിഷ്ണുനാരായണന്‍, കെ.വി മനോജ് എന്നിവര്‍ പ്രസംഗിച്ചു.






