സൗദിയില്‍ 3539 പേര്‍കൂടി കോവിഡ് രോഗമുക്തരായതായി; 37 മരണവും റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 3539 പേര്‍ കോവിഡ് രോഗ മുക്തരായിട്ടുണ്ട്. ഇതിനകം മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,91,111 ആണ്. നിലവില്‍ ചികിത്‌സയിലുള്ളത് 52,283 പേരാണ്. ഇവരില്‍ 2188 പേരുടെ നില ഗുരുതരവുമാണ്.
കോവിഡ്‌രോഗം റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 2,45,851 കോവിഡ് രോഗികളാണ്. ഇന്ന് പുതുതായി 2613 പേരിലാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 37 പേരുടെ മരണം കൂടി റിപ്പോര്‍ട്ട്‌ചെയ്തതോടെ സൗദിയില്‍ കൊറോണ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2407 ആയി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
ജിദ്ദ: 235, അല്‍ഹുഫൂഫ്: 191, റിയാദ്: 185, അല്‍മൊബാരിസ്: 147, ദമ്മാം: 127, തായിഫ്: 124, മറ്റ് സിറ്റികളില്‍ 100-നു താഴേയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയിലെ വിവിധ സിറ്റികളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.






