സൗദിയില്‍ കോവിഡ് ബാധിച്ച് 45 പേര്‍ കൂടി മരിച്ചു; ഇന്ന് 2,764 പേരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: ഇന്ന് പുതുതായി 2764 പേരിലാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൊത്തം 2,43,238 ആയി.  45 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസാഖ്യ 2370 ആയി.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

4574 പേരുടെ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 1,87,644 ആയി. ചികിത്‌സയിലുള്ളത് 53,246 പേരാണ്. 2206 പേരുടെ നില ഗുരുതരവുമാണ്.

ജിദ്ദ: 260, അല്‍ഹുഫൂഫ്: 213, റിയാദ്: 208, അല്‍മൊബാരിസ്: 167, ദമ്മാം: 159, മക്ക: 137, തായിഫ്: 102, മറ്റ് സിറ്റികളില്‍ 100-നു താഴേയുമാണ് സൗദിയിലെ വിവിധ സിറ്റികളില്‍ റിപ്പോര്‍ട്ട് കൊറോണ രോഗികളുടെ എണ്ണം.