സൗദിയില്‍ കോവിഡ് ബാധിതര്‍ കൂറഞ്ഞുവരികയും രോഗമുക്തി കൂടുകയും ചെയ്യുന്നു

5488 രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം രോഗമുക്തര്‍ 1,83,048. ചികിത്‌സയിലുള്ളത് 55,101. 2221 പേരുടെ നില ഗുരുതരം.
റിയാദ്: സൗദിയില്‍ കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം കുറയുകയും രോഗം സുഖമപ്പടുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നത് ആശ്വാസകരമാവുന്നുണ്ട്. ഇന്ന് പുതുതായി 2671 പേരിലാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 42 പേരുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനകം സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,40,474 ആണ്. മൊത്തം മരണസംഖ്യ 2325 ആയിട്ടുണ്ട്.
5488 രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം രോഗമുക്തര്‍ 1,83,048. ചികിത്‌സയിലുള്ളത് 55,101. 2221 പേരുടെ നില ഗുരുതരം.
ജിദ്ദ: 250, റിയാദ്: 226, അല്‍ഹുഫൂഫ്: 211, അല്‍മൊബാരിസ്: 174, ദമ്മാം: 144, തായിഫ്: 99, ഹായില്‍: 97, മക്ക: 97, ഹഫര്‍ അല്‍ ബാത്തിന്‍: 86, അബ്ഹ: 81, മദീന: 78, ഖമീസ് മുഷൈത്ത്: 61, ബുറൈദ: 54, തബൂഖ്: 52, എന്നിങ്ങനെയാണ് സൗദിയുടെ വിവിധ സിറ്റികളില്‍ കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.






