ഐ. എന്‍. ടി. യു. സി ധര്‍ണ്ണ നടത്തി

തലശ്ശേരി:  സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ വിധേയമാക്കുക, അധികാര ദുര്‍വ്വിനിയോഗം ചെയ്ത മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്    ഐ. എന്‍. ടി. യു. സി തലശ്ശേരി റീജ്യണല്‍ കമ്മിറ്റി പുതിയ  ബസ്റ്റാന്റ് പരിസരത്ത് ധര്‍ണ്ണ സംഘടിപ്പിച്ചു.

കെ. പി. സി. സി നിര്‍വ്വാഹക സമിതി അംഗം വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ റീജ്യണല്‍ പ്രസിഡണ്ട് ഇ. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  കെ. പി. സി. സി അംഗം വി. എന്‍ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറിമായി അഡ്വ. സി. ടി സജിത്ത്, എം. പി അരവിന്ദാക്ഷന്‍, കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി. സി പ്രസാദ്, കെ. ഇ പവിത്രരാജ്, എം. ഉദയന്‍, എന്‍. കെ രാജീവന്‍, പി. ഒ റാഫിഹാജി എന്നിവര്‍ സംബന്ധിച്ചു.