നിട്ടൂര്‍ എന്‍. ടി. ടി എഫും ജെയിന്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍ (ബി.വോക്) കോഴ്‌സ് ആരംഭിക്കുന്നു.

തലശ്ശേരി: നിട്ടൂര്‍ എന്‍. ടി. ടി. എഫും ജെയിന്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍ (ബി.വോക്) കോഴ്‌സ് ആരംഭിക്കുന്നു.

ഡിഗ്രി കോഴ്‌സിനൊപ്പം നൈപുണ്യ പരിശീലന പാഠ്യപദ്ധതി വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടനുബന്ധിച്ച് നിരവധി കോഴ്‌സുകളും നടത്തി വരുന്നുണ്ട്. ഫീസ് പ്രതിവര്‍ഷം 43,000 രൂപയാണ്. 3 വര്‍ഷമാണ് കോഴ്‌സ് കാലാവധി. ഈ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതോടൊപ്പം ജോലി സാധ്യത ഏറെയാണെന്ന് എന്‍. ടി. ടി. എഫ് പ്രിന്‍സിപ്പള്‍ കേണല്‍ കെ. വി നായര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോഴ്‌സിന് യു. ജി. സി അംഗീകാരം ലഭിച്ചിട്ടുണ്ട്.

പ്‌ളസ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍. ടി. ടി എഫ് ഡിപ്‌ളോമയ്‌ക്കൊപ്പം യൂണിവേഴ്‌സിറ്റി ഡിഗ്രി കൂടി നേടാനാവും. ഈ കോഴ്‌സ് വിദ്യാര്‍ത്ഥികളെ അവരുടെ ഇഷ്ടപ്പെട്ട കരിയര്‍ തെരഞ്ഞെടുക്കുന്നതിനും അവരെ ഭാവിയിലെ വെല്ലുവിളികള്‍ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും പ്രാപ്തരാക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടര്‍ ഡോ. രഘുരാജ് പറഞ്ഞു. റോഷന്‍ പീറ്റര്‍, നന്ദകുമാര്‍ കെ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.