പ്രഥമ പി. രാമകൃഷ്ണന്‍ സ്മാരക പത്ര മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തലശ്ശേരി: ജവഹര്‍ കള്‍ച്ചറല്‍ ഫോറം തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും പത്രാധിപരുമായിരുന്ന പി. രാമകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പ്രഥമ പി. രാമകൃഷ്ണന്‍ സ്മാരക പത്ര മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

2020 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ പത്രങ്ങളില്‍ വന്ന ഏറ്റവും നല്ല ഫീച്ചറിനാണ് അവാര്‍ഡ് 11111 രൂപയും ശില്‍പവുമാണ് അവാര്‍ഡ്. കണ്ണൂര്‍ ജില്ലയിലെ പത്രലേഖകര്‍ക്ക് അപേക്ഷിക്കാം.

പ്രസിദ്ദീകരിച്ച റിപ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പിയും വിശദ വിവരങ്ങളും അയക്കണം. വിലാസം ഉസ്മാന്‍ പി. വടക്കുമ്പാട്, ശാഹിദ മന്‍സില്‍ നരവൂര്‍ റോഡ് പി. ഒ. കൂത്തുപറമ്പ്. 670643. ഫോണ്‍ 9400454144. അവസാന തീയ്യതി. ജൂലൈ 31