മക്കയിലെ വാഹനാപകടം, മരിച്ചവരില്‍ തൃശൂര്‍ സ്വദേശിയും

മക്ക: മക്ക- അല്‍ലീത്ത് റോഡില്‍ അല്‍ശുഐബയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ മാമ്പ്ര എറയാംകുടി ബിനോജ് കുമാര്‍ (50) മരിച്ചതായി വിവരം. ബിനോജ് കുമാര്‍ അടക്കം മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. ഫൈവ് സ്റ്റാര്‍ പെട്രോള്‍ സ്‌റ്റേഷന് മുമ്പിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മക്കയിലെ അല്‍നൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെയായിരുന്നു വാഹനാപകടം ഉണ്ടായത്. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകട വിവരം അറിഞ്ഞ ഉടന്‍ മൂന്ന് യൂനിറ്റ് രക്ഷാദൗത്യസംഘത്തെ സംഭവ സ്ഥലത്തെത്തിയെങ്കിലും മൂന്ന് പേര്‍ മരിച്ചിരുന്നു.






