സൗദി ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഹൂത്തി മിസൈല്‍ സഖ്യ സേന തകര്‍ത്തു.

ക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ് ഹൂത്തികളുടെ ആയുധങ്ങള്‍ നശിപ്പിച്ചതായി ലക്ഷ്യസ്ഥാനം ഏതെന്ന് വ്യക്തമാക്കാതെ അല്‍ മാലികി പറഞ്ഞു.
റിയാദ്: ഹൂത്തി തീവ്രവാദികള്‍ സൗദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക്ക് മിസൈലുകളും ആറ് ഡ്രോണുകളും സൗദി അറേബ്യയുടെ സേതൃത്വത്തിലുള്ള വ്യോമ പ്രതിരോധ സേന ഞായറാഴ്ച രാത്രി തകര്‍ത്തതായി ഇന്ന്(തിങ്ങളാഴ്ച) രാവിലെ അധികൃതര്‍ അവെളിപ്പെടുത്തി.
ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ യെമന്‍ തലസ്ഥാനമായ സനയില്‍ നിന്ന് സൗദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈലുകളും ആളില്ലാ ആകാശ ആയുധ വാഹനങ്ങളും (യുഎവി) ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് യെമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ് ഹൂത്തികളുടെ ആയുധങ്ങള്‍ നശിപ്പിച്ചതായി ഹൂത്തത്തികളുടെ ലക്ഷ്യസ്ഥാനം ഏതെന്ന് വ്യക്തമാക്കാതെ അല്‍ മാലികി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹൂത്തികള്‍ സൗദിയിലെ വിവിധ സിവിലിയന്‍ പ്രദേശങ്ങളെയും വ്യാവസായിക സ്ഥലങ്ങളെയും ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്നുണ്ട്. റിയാദ് വിമാനത്താവളം, കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാല, പടിഞ്ഞാറന്‍ പ്രദേശങ്ങളായ നജ്‌റാന്‍, ജിസാന്‍, അസീര്‍, വിശുദ്ധ നഗരമായ മക്ക എന്നിവിടങ്ങളിലൊക്കെ ഹൂത്തികള്‍ മുന്‍കാലങ്ങളില്‍ ലക്ഷ്യമിട്ടിരുന്നു.
യെമനിലെയും അയല്‍ രാജ്യങ്ങളിലെയും സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹൂത്തി മലീഷ്യകള്‍ ശത്രുത വര്‍ദ്ധിപ്പിക്കും വിധം ആക്രമങ്ങള്‍ നടത്തുക പതിവാക്കിയിരിക്കയാണെന്നും എന്നാല്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് നടുത്ത വില നല്‍കേണ്ടിവരുമെന്നും അല്‍ മാലികി പറഞ്ഞു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സഖ്യരാജ്യങ്ങള്‍ സ്വീകരിക്കുമെന്നും അല്‍ മാലികി പറഞ്ഞു.






