ഹജജ് അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിച്ചാല്‍ 10,000 റിയാല്‍ പിഴ

ഹജജ് നാളുകളിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ മുന്‍വര്‍ഷങ്ങളിലും ഹജജ് അനുമതിപത്രം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ കൊറോണയുടെ പശ്ചാത്തലത്തില്‍ നിയമം ഒന്നുകൂടി കര്‍ഷനമാക്കിയിരിക്കയാണ്.
മക്ക: അനുമതിപത്രമില്ലാതെ പുണ്യസ്ഥലലങ്ങളില്‍ പ്രവേശിച്ചാല്‍ 10,000 റിയാല്‍ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കോവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഹജ് കര്‍മങ്ങള്‍ നടത്തുക. ദുല്‍ഖഅദ് 28 മുതല്‍ ദുല്‍ഹജ് 12 വരെ മക്കയിലേക്ക് പ്രവേശിക്കാന്‍ ഹജജ് അനുമതി പത്രം നിര്‍ബന്ധമാണ്. ഒരുതവണ പിടിക്കപ്പെട്ടവര്‍ വീണ്ടും അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹജജ് നാളുകളിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ മുന്‍വര്‍ഷങ്ങളിലും ഹജജ് അനുമതിപത്രം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ കൊറോണയുടെ പശ്ചാത്തലത്തില്‍ നിയമം ഒന്നുകൂടി കര്‍ഷനമാക്കിയിരിക്കയാണ്. കോവിഡ് വ്യാപനം തടയാനും ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാനും സ്വദേശി വിദേശി ഭേദമന്യേ എല്ലാവരും സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അനുമതിപത്രമില്ലാത്തവര്‍ മക്ക, മിനാ, മുസ്ദലിഫ, അറഫ പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് നടയാന്‍ സുരക്ഷാവിഭാഗങ്ങള്‍ നിരീക്ഷിക്കും. ഇവിടങ്ങളിലേക്കുള്ള മുഴുവന്‍ പാതകളും നിരീക്ഷിക്കുകയും അനുമതിപത്രമില്ലാത്തവര്‍ക്കെതിരെ കര്‍ഷന നടപടി സ്വീകരിക്കുകയും ചെയ്യും.






