പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയില്‍


റമീസ് പിടിയിലായത് സ്വര്‍ണ്ണകടത്ത് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ് എന്നാണ് വിവരം.


പെരിന്തല്‍മണ്ണ: സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായി. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി.

റമീസ് പിടിയിലായത് സ്വര്‍ണ്ണകടത്ത് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ് എന്നാണ് വിവരം. അതുകൊണ്ട്തന്നെ റമീസിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും. റമീസിന് കുടുംബവുമായി വലിയ അടുപ്പമില്ലെന്നാണ് വെട്ടത്തൂരിലെ നാട്ടുകാര്‍ പറയുന്നത്.