അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ട്.
രോഗവിവരം അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശനിയാഴ്ച വൈകീട്ടാണ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കുടുംബാംഗങ്ങള്‍ക്കും സ്റ്റാഫിനും കോവിഡ് ടെസ്റ്റ് നടത്തും.






